ഇന്ന് 4287 പേര്‍ക്ക് കൊവിഡ് 19, 7107 പേര്‍ക്ക് രോഗമുക്തി

ഇന്ന് 4287 പേര്‍ക്ക് കൊവിഡ് 19, 7107 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 4287 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 20 പേരുടെ മരണവും സ്ഥിരീകരിച്ചു. 93744 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം 471 ആണ്. രോഗബാധിതരായവരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 35141 സാംപിളുകളാണ് പരിശോധിച്ചത്. 7107 പേര്‍ രോഗമുക്തരായി. 12.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.തിരുവനന്തപുരത്ത് ആരാധനാലയങ്ങളില്‍ വിപുലമായ ബ്രെയ്ക്ക് ദ ചെയിന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കാസര്‍ഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചുനല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈനിലുള്ളവരോട് സമീപവാസികള്‍ അസഹിഷ്ണുത കാട്ടുന്നതായുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളവരാണവര്‍. അവര്‍ക്കുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്. രോഗമില്ലെങ്കിലും പ്രൈമറി കോണ്‍ടാക്ടുള്ളതിനാലാണ് അവര്‍ ക്വാറന്റൈനില്‍ കഴിയുന്നത്.

തന്നില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരേണ്ടെന്ന ഉയര്‍ന്ന ചിന്ത പുലര്‍ത്തുന്ന അവരോട് ഒരു തരത്തിലുള്ള മോശം പെരുമാറ്റവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അയല്‍ക്കൂട്ടം, റെസിഡന്‍സ് അസോസിയേഷന്‍ യോഗങ്ങളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. പ്രായമുള്ളവരെ ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. വടക്കന്‍ മലബാറില്‍ തെയ്യത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. കോലധാരികള്‍ കൊവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നടത്തിപ്പിന് അനുമതി വാങ്ങണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in