'സി.ബി.ഐ.യെ വിലക്കണം'; കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പൊതു അനുമതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കണമെന്ന് സി.പി.എം.

'സി.ബി.ഐ.യെ വിലക്കണം'; കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പൊതു അനുമതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കണമെന്ന് സി.പി.എം.
Published on

സി.ബി.ഐ. അന്വേഷണങ്ങള്‍ക്ക് കേരളം പൊതുവായി നല്‍കിയിട്ടുള്ള അനുമതി പിന്‍വലിച്ച് ഉത്തരവിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ സി.ബി.ഐ.ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായി കേരളവും ഉത്തരവിറക്കണമെന്നാണ് സി.പി.എം. ആവശ്യം. സി.പി.ഐയുടെയും നിലപാട് സമാനമാണ്. എല്‍.ഡി.എഫ്. യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ഇത്തരമൊരു ആശങ്ക പങ്കുവെച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ. കടന്നുവന്നതാണ് സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹി പൊലീസ് ആക്ട് അനുസരിച്ചാണ് സി.ബി.ഐ. പ്രവര്‍ത്തിക്കുന്നത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സി.ബി.ഐക്ക് കേസുകള്‍ അന്വേഷിക്കാന്‍ നേരത്തെ തന്നെ പൊതു അനുമതി നല്‍കിയിട്ടുണ്ട്. അനുമതി ഇല്ലെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും ആവശ്യപ്പെടുന്ന കേസുകള്‍ സി.ബി.ഐ.ക്ക് അന്വേഷിക്കാന്‍ സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in