ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയില്‍ കേന്ദ്രപ്രതിനിധിയായി കുമ്മനം രാജശേഖരന്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയില്‍ കേന്ദ്രപ്രതിനിധിയായി കുമ്മനം രാജശേഖരന്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി ബിജെപി നേതാവ് കുമ്മനം രാജശേഖരനെ നിയമിച്ചു. കേന്ദ്രസാംസ്‌കാരിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് ഇത് സംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ട്.

ഇതോടെ കുമ്മനം രാജശേഖരന്‍ ക്ഷേത്രഭരണത്തിനായി സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ ഒരംഗമാകും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റ് നോമിനി, മുഖ്യ തന്ത്രി, സംസ്ഥാനസര്‍ക്കാര്‍ നോമിനി എന്നിവര്‍ ഭരണസമിതിയില്‍ ഉണ്ടായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കേന്ദ്രം കുമ്മനത്തെ നാമനിര്‍ദേശം ചെയ്തത്. ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്തില്‍ സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.