ജോസ്.കെ.മാണി എല്‍.ഡി.എഫില്‍; പാലായില്‍ തല്‍ക്കാലം ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി

ജോസ്.കെ.മാണി എല്‍.ഡി.എഫില്‍; പാലായില്‍ തല്‍ക്കാലം ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെടുക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. പതിനൊന്നാമത്തെ ഘടകക്ഷിയായാണ് ജോസ്.കെ.മാണി വിഭാഗം ഇടതുമുന്നണിയിലെത്തുന്നത്. പാലാ സീറ്റിലുള്‍പ്പെടെ ധാരണയുണ്ടെങ്കില്‍ യോഗത്തെ അറിയിക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. സീറ്റില്‍ തത്ക്കാലം ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതാക്കളെ അറിയിച്ചു.

കണ്‍വീനര്‍ എ. വിജയരാഘവനാണ് കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്ന കാര്യം അവതരിപ്പിച്ചത്. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ പിന്തുണച്ചു. അടുത്ത യോഗം മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന് പങ്കെടുക്കാം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയത് ഗുണം ചെയ്യും. യു.ഡി.എഫ് ദുര്‍ബലമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ട് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in