മെഡിക്കല്‍ കോളേജിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി; ഡോ.നജ്മക്കെതിരെ സൈബര്‍ ആക്രമണവും വെര്‍ബല്‍ റേപ്പും തുടരുന്നു

മെഡിക്കല്‍ കോളേജിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി; ഡോ.നജ്മക്കെതിരെ സൈബര്‍ ആക്രമണവും വെര്‍ബല്‍ റേപ്പും തുടരുന്നു

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജൂനിയര്‍ റെസിഡന്റ് ഡോ.നജ്മ സലീമിനെതിരായ സൈബര്‍ ആക്രമണം തുടരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളും വെര്‍ബല്‍ റേപ്പും ബോഡി ഷെയിമിങ്ങും നിറഞ്ഞ വിദ്വേഷ കമന്റുകളും പോസ്റ്റുകളുമാണ് ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നു എന്നും ആക്രമണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നതായു കാണിച്ച് കളമശേരി പൊലീസ് സ്റ്റേഷനില്‍ ഡോ.നജ്മ പരാതി നല്‍കിയിരുന്നു.

സി.പി.എം അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് തനിക്കെതിരെ പ്രചരണമുണ്ടാകുന്നതെന്നും, ദേശാഭിമാനി ദിനപ്പത്രവും സിഐടിയു കളമശേരിയും തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

ഡോ.നജ്മയുടെ പ്രൊഫഷണല്‍ യോഗ്യതകളെ ചോദ്യം ചെയ്യുന്ന തും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുമുള്ള സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡോക്ടര്‍ ചില സംഘടനകള്‍ക്ക് വേണ്ടി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന പ്രചരണവുമുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം നജ്മ തങ്ങളുടെ പ്രവര്‍ത്തകയാണെന്ന പ്രചരണം തള്ളി കെ.എസ്.യു രംഗത്തെത്തിയിട്ടുണ്ട്. ഡോ.നജ്മയ്ക്ക് കെ.എസ്.യുവില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലായിരുന്നുവെന്നും എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in