'നാലരവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണം കേരളത്തില്‍ മാത്രം'; സംഘടിത വോട്ട് ബാങ്ക് ഭയന്നെന്ന് ഹൈക്കോടതി

'നാലരവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണം കേരളത്തില്‍ മാത്രം'; സംഘടിത വോട്ട് ബാങ്ക് ഭയന്നെന്ന് ഹൈക്കോടതി

നാലരവര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന ശമ്പളപരിഷ്‌കരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നാലരവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടക്കുന്നത് കേരളത്തില്‍ മാത്രമാണ്. സംഘടിത വോട്ട് ബാങ്ക് ഭയന്നാണ് ഈ നടപടിയെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു.

ശമ്പള പരിഷ്‌കരണത്തിന് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ സാധാരണക്കാരെ പിഴിയുന്നത്. ഇതിനെതിരെ സംസാരിക്കാന്‍ ഒരു സംഘടനയും തയ്യാറാകുന്നില്ല. വേണ്ടി വന്നാല്‍ ശമ്പള പരിഷ്‌കരണ വിഷയത്തില്‍ ഇടപെടുമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു.

നിലം നികത്തല്‍ ക്രമപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in