കൊവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടു; ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം

കൊവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടു; ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം

കൊവിഡ് 19 വ്യാപനം തീവ്രഘട്ടം പിന്നിട്ടുവെന്നും, ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ ഇല്ലാതാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ വിലയിരുയിരുത്തല്‍. രോഗം നിയന്ത്രിക്കാന്‍ സാമൂഹ്യ അകലം പാലിക്കുകയും കൃത്യമായി മാസ്‌ക് ഉപയോഗിക്കുകയും വേണം. ഹൈദരാബാദ് ഐ.ഐ.ടി.യിലെ പ്രൊഫ.വിദ്യാസാഗറിന്റെ നേതൃത്വത്തിലാണ് കമ്മിറ്റിയെ നിയോഗിച്ചത്.

സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിന്റെ പരമാവധിയില്‍ എത്തിയിരുന്നു. സജീവ രോഗികളുടെ എണ്ണം അപ്പോള്‍ 10.17 ലക്ഷം ആയിരുന്നു. എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം കുറഞ്ഞു. അടുത്ത മാസങ്ങളില്‍ ശൈത്യകാലമായതു കൊണ്ടോ അല്ലെങ്കില്‍ ഉല്‍സവങ്ങള്‍ കാരണമോ രോഗികളുടെ എണ്ണം വര്‍ധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാള്‍ കൂടില്ലെന്നും വിദഗ്ദ സംഘം പറയുന്നു.

ഇന്ത്യയില്‍ 75 ലക്ഷത്തോളം ആളുകള്‍ക്ക് രോഗം ബാധിച്ചു. അതില്‍ 66 ലക്ഷത്തോളം ആളുകളും രോഗമുക്തരായി. ഫെബ്രുവരിയോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുമെന്നും സമിതി.

'ഈ അനുമാനങ്ങള്‍ നടത്തിയിട്ടുള്ളത് ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഉല്‍സവ സീസണ്‍ അടുത്തുണ്ടിരിക്കെ തന്നെ വളരെ അധികം ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ ഉള്ളത് പോലെയെങ്കിലും ശാരിരിക അകലം പാലിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്താല്‍ ഫെബ്രുവരിയോടെ രോഗം നിയന്ത്രണത്തിലാകും', കമ്മിറ്റിയിലെ അംഗമായ കാണ്‍പൂര്‍ ഐഐടിയിലെ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മരണനിരക്ക് കുറച്ചുവെന്നും കമ്മിറ്റി വിലയിരുത്തി. കുടിയേറ്റ തൊഴിലാളികളുടെ പാലയാനം മൂലം രോഗ വ്യാപനം കാര്യമായി ഉണ്ടായിട്ടില്ലെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്.

കൊവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടു; ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം
മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവുചെയ്യണം, അനാദരിക്കരുതെന്ന് മുഖ്യമന്ത്രിക്ക് ഹുസൈന്‍ മടവൂരിന്റെ നിവേദനം

Related Stories

No stories found.
logo
The Cue
www.thecue.in