'വനിതാ നേതാക്കള്‍ വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ലോകത്തെ കാണിച്ചതിന് നന്ദി'; ജസീന്താ ആര്‍ഡന് അഭിനന്ദനവുമായി കെ.കെ.ശൈലജ

'വനിതാ നേതാക്കള്‍ വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ലോകത്തെ കാണിച്ചതിന് നന്ദി'; ജസീന്താ ആര്‍ഡന് അഭിനന്ദനവുമായി കെ.കെ.ശൈലജ

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ ജസീന്താ ആര്‍ഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വനിതാ നേതാക്കള്‍ വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ലോകത്തെ കാണിച്ചു കൊടുത്തതിന് നന്ദിയെന്നും മന്ത്രി ട്വീറ്റില്‍ പറയുന്നു.

'നിങ്ങളുടെ മികച്ച വിജയത്തിന് അഭിനന്ദനമറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പുതിയ തുടക്കത്തിന് എല്ലാവിധആശംസകളും. കൊവിഡ് മഹാമാരിയെ നിങ്ങള്‍ക്ക് ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. വനിതാ നേതാക്കള്‍ വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി', കെ.കെ. ശൈലജ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജസീന്ത ആര്‍ഡന്‍ നേരത്തെ തന്നെ ലോക ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഗവ്യാപനത്തെ മികച്ച രീതിയില്‍ തടയാന്‍ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ജസീന്ത വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

Related Stories

The Cue
www.thecue.in