കാരവാന്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ ദില്ലിയില്‍ പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെയുള്ള നാലാമത്ത് ആക്രമണം

കാരവാന്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ ദില്ലിയില്‍ പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെയുള്ള നാലാമത്ത് ആക്രമണം

ഡല്‍ഹിയില്‍ കാരവാന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസ് അതിക്രമം. വടക്കന്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി സംഭവത്തിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു പൊലീസ് മര്‍ദിച്ചത്. അഹാന്‍ ജോഷ്വാ പെങ്കറാണ് ആക്രമിക്കപ്പെട്ടത്.

ഡല്‍ഹിയില്‍ മൂന്ന് മാസത്തിനിടെ കാരവന്‍ ടീമിനെതിരെയുള്ള നാലാമത്തെ സംഭവമാണിതെന്ന് എഡിറ്റര്‍ വിനോദ്.കെ. ജോസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വടക്കന്‍ ഡല്‍ഹിയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മോഡല്‍ ടൗണ്‍ സ്‌റ്റേഷനില്‍ വച്ച് എ.സി.പി. അജയ് കുമാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അഹാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

വടക്കന്‍ ദില്ലിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. കേസില്‍ എഫ്.ഐ.ഐര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചത്.

On Friday afternoon, Delhi Police assaulted Caravan journalist Ahan Joshua Penkar while he was reporting in north Delhi....

Posted by Vinod K. Jose on Friday, October 16, 2020

Related Stories

The Cue
www.thecue.in