ശിവശങ്കറിന്റെ ഇസിജിയില്‍ വ്യതിയാനം; ആശുപത്രിയില്‍ തുടരും

ശിവശങ്കറിന്റെ ഇസിജിയില്‍ വ്യതിയാനം; ആശുപത്രിയില്‍ തുടരും

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. ഇസിജിയില്‍ വ്യതിയാനമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് കൂടുതല്‍ പരിശോധനയ്ക്ക് എം. ശിവശങ്കറിനെ വിധേയനാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കസ്റ്റംസിന്റെ തുടര്‍നടപടികള്‍.

ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇസിജിയില്‍ വ്യതിയാനവും ഉണ്ടെന്നായിരുന്നു ഇന്നലെ രാത്രി ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ വൈകീട്ട് കസ്റ്റംസ് എത്തി ശിവശങ്കറിനെ കാറില്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരുന്നു നടപടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റുണ്ടായേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യേപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കസ്റ്റംസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കാതിരിക്കുകയായിരുന്നു ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

The Cue
www.thecue.in