എച്ച്ബിഒ,ഡബ്ലുബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം നിര്‍ത്തുന്നു; കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും തുടരും
എച്ച്ബിഒ,ഡബ്ലുബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം നിര്‍ത്തുന്നു; കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും തുടരും

എച്ച്ബിഒ, ഡബ്ലുബി എന്നീ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകള്‍ ഇന്ത്യയിലെ സംപ്രേഷണം നിര്‍ത്തുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലും സംപ്രേഷണം അവസാനിപ്പിക്കുകയാണെന്ന് ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ അറിയിച്ചു. ഡിസംബര്‍ 15 ഓടെയാണ് സംപ്രേഷണം അവസാനിപ്പിക്കുന്നത്.

കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും പോഗോയും തുടര്‍ന്നും ലഭിക്കും. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്നത് കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാര്‍ണര്‍ മീഡിയ സൗത്ത് ഏഷ്യാ എംഡി സിദ്ധാര്‍ഥ് ജെയിന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതും കൊവിഡ് പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി മുംബൈ,ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടരും.

Related Stories

The Cue
www.thecue.in