പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്; നടപടി വിപ്പ് ലംഘിച്ചുവെന്ന റോഷി അഗസ്റ്റിന്റെ പരാതിയില്‍

പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്; നടപടി വിപ്പ് ലംഘിച്ചുവെന്ന റോഷി അഗസ്റ്റിന്റെ പരാതിയില്‍

പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്.. അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എ നല്‍കിയ പരാതിയിലാണ് നടപടി. വിപ്പ് ലംഘിച്ച ഇരുവരെയും അയോഗ്യരാക്കണമെന്നാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരാതി.

അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നണി മാറ്റവുമായി ഇതിന് ബന്ധമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. നടപടി എടുത്താല്‍ എം.എല്‍.എമാര്‍ അയോഗ്യരാകും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരള കോണ്‍ഗ്രസ് എം അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ച് പി.ജെ. ജോസഫും മോന്‍സ് ജോസഫും സര്‍ക്കാറിന് എതിരായ വോട്ട് ചെയ്തുവെന്നാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എം ചീഫ് വിപ്പ് എന്ന നിലയിലാണ് റോഷി അഗസ്റ്റിന്‍ സ്പീക്കറെ സമീപിച്ചിരിക്കുന്നത്. വിപ്പ് ലംഘിച്ചുവെന്ന് പി.ജെ. ജോസഫ് വിഭാഗവും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യം റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരാതിയാണ് ലഭിച്ചതെന്നാണ് വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in