കാറില്ല; നാല് സ്വര്‍ണമോതിരമുണ്ട്; പ്രധാനമന്ത്രിയുടെ ആസ്തിയില്‍ 26.26 ശതമാനം വര്‍ദ്ധന

കാറില്ല; നാല് സ്വര്‍ണമോതിരമുണ്ട്; പ്രധാനമന്ത്രിയുടെ ആസ്തിയില്‍ 26.26 ശതമാനം വര്‍ദ്ധന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ 26.6 ശതമാനത്തിന്റെ വര്‍ദ്ധന. സ്വന്തമായി കാറില്ല. നാല് സ്വര്‍ണമോതിരമുണ്ട്. ആസ്തിവിവരണക്കണക്ക് കഴിഞ്ഞ ദിവസമാണ് സമര്‍പ്പിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 1.39 കോടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്പാദ്യം. ഇത് 1.75 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഒരുകോടി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വീടാണ് ഗുജറാത്തിലുള്ളത്. ഇതില്‍ ബന്ധുക്കള്‍ക്കും അവകാശമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ശമ്പളം. ശമ്പള ഇനത്തില്‍ ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും സേവിംഗ്‌സ് അകൗണ്ടിലും സ്ഥിര നിക്ഷേപവുമായിട്ടാണ് ഇട്ടിരിക്കുന്നത്. എല്‍ഐസി, ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് എന്നിവയിലും നിക്ഷേപമുണ്ട്.

Related Stories

The Cue
www.thecue.in