ജോസ് വിട്ടത് തിരിച്ചടിയാകില്ല; അണികള്‍ തള്ളും; യുഡിഎഫിന് പി.ജെ. ജോസഫിന്റെ ഉറപ്പ്

ജോസ് വിട്ടത് തിരിച്ചടിയാകില്ല; അണികള്‍ തള്ളും; യുഡിഎഫിന് പി.ജെ. ജോസഫിന്റെ ഉറപ്പ്

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് യുഡിഎഫിന് പി.ജെ. ജോസഫിന്റെ ഉറപ്പ്. ജോസ്.കെ.മാണിയുടെ തീരുമാനം അണികള്‍ തള്ളും. പ്രവര്‍ത്തകരും നേതാക്കളും തനിക്കൊപ്പം നില്‍ക്കുമെന്നും പി.ജെ. ജോസഫ് യുഡിഎഫ് യോഗത്തില്‍ ഉറപ്പ് നല്‍കി.

മധ്യതിരുവിതാംകൂറില്‍ ചലനമുണ്ടാക്കാന്‍ ജോസ്.കെ.മാണിക്ക് കഴിയില്ലെങ്കിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പി.ജെ. ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ജോസ്.കെ.മാണിയിലൂടെ നേട്ടമുണ്ടാക്കമെന്ന ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍ തെറ്റുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. പ്രാദേശിക തലത്തില്‍ പുനസംഘടിപ്പിക്കും. എന്‍ഡിഎ ഘടകകക്ഷിയായ പി.സി. തോമസ് യുഡിഎഫിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ ചര്‍ച്ചയില്ലെന്നാണ് യുഡിഎഫ് നിലപാട്. മുന്നണി വിപുലീകരണം ഇപ്പോളില്ലെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. മാണി.സി.കാപ്പനുമായി ചര്‍ച്ച നടത്തിയ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in