ശിവശങ്കരനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ശിവശങ്കരനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

23ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വിശദമായ മറുപടി നല്‍കാന്‍ സമയം വേണമെന്നായിരുന്നു എം.ശിവശങ്കറിന്റെ ആവശ്യം. അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സ്വാധീനമുള്ളവരുടെ ഇടപെടലിന് സാധ്യതയുണ്ടെന്നും ഇഡി ഹൈക്കോടയില്‍ പറഞ്ഞു.

ശിവശങ്കര്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Related Stories

The Cue
www.thecue.in