ജോസ് ചെഗുവേരയുടെ ആരാധകനായിരുന്നു; വിപ്ലവകാരിയായിരുന്നു; പരിഹസിച്ച് വി.ഡി. സതീശന്‍

ജോസ് ചെഗുവേരയുടെ ആരാധകനായിരുന്നു; വിപ്ലവകാരിയായിരുന്നു; പരിഹസിച്ച് വി.ഡി. സതീശന്‍
വി ഡി സതീശന്‍

യുഡിഎഫ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ജോസ്.കെ.മാണിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ. ബാര്‍ കോഴ കേസും എല്‍ഡിഎഫ് സമരവും ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശന്‍ പരിഹസിക്കുന്നത്. അവസാനം ബാര്‍ കോഴ ആരോപണം ആവിയായി. നോട്ടെണ്ണുന്ന മെഷീന്‍ തുരുമ്പെടുത്തു. ബൂര്‍ഷ്വാ പാര്‍ട്ടിക്ക് എകെജി സെന്ററില്‍ പച്ചപ്പരതാനി വിതച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വി.ഡി.സതീശന്‍ പറയുന്നു.

ജോസ്.കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നുവെന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നും വി.ഡി. സതീശന്‍ കളിയാക്കുന്നു. ദാസ് ക്യാപിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നുവെന്നുമാണ് വി.ഡി. സതീശന്റെ പോസ്റ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവസാനം എന്തായി ?

ബാര്‍ കോഴ ആരോപണം ആവിയായി.

നോട്ടെണ്ണുന്ന മെഷീന്‍ തുരുമ്പെടുത്തു.

ബൂര്‍ഷ്വാ പാര്‍ട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.

സത്യത്തില്‍ നമുക്കറിയില്ലായിരുന്നു.

ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.

ഇപ്പോള്‍ എല്ലാം മനസ്സിലായി!!!

Related Stories

The Cue
www.thecue.in