ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം രാഷ്ട്രീയ വഞ്ചന; കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ലെന്ന് ചെന്നിത്തല

ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം രാഷ്ട്രീയ വഞ്ചന; കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ലെന്ന് ചെന്നിത്തല

ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനം രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം. മാണിയെ ക്രൂശിലേറ്റിയവരാണ് എല്‍ഡിഎഫുകാര്‍. യുഡിഎഫ് നെഞ്ചുകൊടുത്താണ് കെ.എം മാണിയെ സംരക്ഷിച്ചത്. കെ.എം.മാണിയുടെ ആത്മാവ് ഇത് പൊറുക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ജോസ്.കെ.മാണി കെ.എം.മാണിയോട് ക്ഷമ ചോദിക്കുമെന്നാണ് കരുതുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവര്‍ ജോസ്.കെ.മാണിയുടെ ഇടത് പ്രവേശനം അംഗീകരിക്കില്ല. മാണിക്കെതിരെ ചെയ്ത നീചമായ പ്രവൃത്തികള്‍ മറന്നാണ് ഇടതുമുന്നണി കേരള കോണ്‍ഗ്രസ് എമ്മിനെ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ ഇടതുമുന്നണി കാട്ടിക്കൂട്ടിയത് ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമാണ്. രാഷ്ട്രീയ മര്യാദകള്‍ ഇടതുമുന്നണി കാറ്റില്‍ പറത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related Stories

The Cue
www.thecue.in