സര്‍ക്കാരിനെതിരെ വീണ്ടും കെജിഎംഒഎ; അമിത സമ്മര്‍ദ്ദം; നാളെ മുതല്‍ പ്രതിഷേധമെന്ന് ഡോക്ടര്‍മാര്‍

സര്‍ക്കാരിനെതിരെ വീണ്ടും കെജിഎംഒഎ; അമിത സമ്മര്‍ദ്ദം; നാളെ മുതല്‍ പ്രതിഷേധമെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ സര്‍ക്കാര്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാരോപിച്ച് ഡോക്ടര്‍മാര്‍. നാളെ മുതല്‍ പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ഡ്യൂട്ടി സമയത്തിന് ശേഷമുള്ള സൂം മീറ്റിംഗുകളും ട്രയിനിങ്ങുകളും ബഹിഷ്‌കരിക്കും. ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്ത് പോകുമെന്നും കെജിഎംഒഎ അറിയിച്ചു.

ഒമ്പത് മാസമായി അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. നീതി നിഷേധത്തിന്റെ എല്ലാ സീമകളും ലംഘിച്ചുവെന്ന് കെജിഎംഒഎ ആരോപിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധമെന്നും സംഘടന അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നല്‍കിയിരുന്നു അവധി പുനസ്ഥാപിക്കുക, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിന് വിരമിച്ച ഡോക്ടര്‍മാരുടെയും സ്വകാര്യ ഡോക്ടര്‍മാരുടെയും സേവനം ഉപയോഗിക്കുക, മാറ്റി വച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക, അപകടകരമായ സാഹചര്യത്തില്‍ അധികം ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റിസ്‌ക് അലവന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കുക എ്ന്നീ ആവശ്യങ്ങളാണ് കെജിഎംഒഎ മുന്നോട്ട് വെച്ചിട്ടുള്ളത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in