ബിരിയാണിക്കട തുടങ്ങാന്‍ സജ്‌നയെ ജയസൂര്യ സഹായിക്കും
ബിരിയാണിക്കട തുടങ്ങാന്‍ സജ്‌നയെ ജയസൂര്യ സഹായിക്കും

ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്നതിനിടെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നേരിടേണ്ടി വന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ. സജ്‌നയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തിക സഹായം നല്‍കുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോലിയെടുത്ത് ജീവിക്കാനും അനുവദിക്കുകയില്ലേയെന്ന് ചോദിച്ച് കൈകൂപ്പി കരയുന്ന സജ്നയുടെ വീഡിയോ വൈറലായിരുന്നു. ബിരിയാണി കച്ചവടം ചെയ്യുന്നതിനിടെ ആണും പെണ്ണും കെട്ടതെന്ന് അധിക്ഷേപിച്ച് കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ സജ്ന പറഞ്ഞിരുന്നു.

കൊച്ചി ഇരുമ്പനത്താണ് സജ്ന ബിരിയാണി വില്‍പ്പന നടത്തുന്നത്. സമീപത്തായി കച്ചവടം നടത്തുന്നവര്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതികളുമായി ബഹളം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സജ്ന കൊവിഡ് കാലത്താണ് ബിരിയാണി കച്ചവടം ആരംഭിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സ്വരുക്കൂട്ടിവച്ചിരുന്ന തുകയും സ്വര്‍ണം വിറ്റുകിട്ടിയ കാശും ഉപയോഗിച്ചായിരുന്നു കച്ചവടം തുടങ്ങിയത്. സജ്നയുടെ അതിജീവന ശ്രമം ശ്രദ്ധ നേടിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിരിയാണിക്കട തുടങ്ങാന്‍ സജ്‌നയെ ജയസൂര്യ സഹായിക്കും
ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ;കരഞ്ഞ് കൈകൂപ്പി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

വില്‍പ്പനയ്ക്ക് കൊണ്ടുപോയ മുഴുവന്‍ ബിരിയാണിയും തിരിച്ചു കൊണ്ടുവരേണ്ടി വന്ന സങ്കടമാണ് സജ്ന ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചത്. സജ്‌നയ്ക്ക് സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് അറിയിച്ച് മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. സജനയ്ക്ക് പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ബിരിയാണിക്കട തുടങ്ങാന്‍ സജ്‌നയെ ജയസൂര്യ സഹായിക്കും
'സജനയ്ക്ക് അടിയന്തരമായി സുരക്ഷയും സാമ്പത്തിക സഹായവും'; അതിക്രമം അംഗീകരിക്കാനാകില്ലെന്ന് കെകെ ശൈലജ

Related Stories

The Cue
www.thecue.in