സര്‍ക്കാരിന് ആശ്വാസം ; ലൈഫില്‍ സിബിഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ

സര്‍ക്കാരിന് ആശ്വാസം ; ലൈഫില്‍ സിബിഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തില്‍ ഭാഗിക സ്റ്റേ.ലൈഫ് മിഷനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് രണ്ട് മാസത്തേക്ക് സ്റ്റേ . സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സര്‍ക്കാരിന് താത്കാലിക ആശ്വാസമേകുന്നതാണ് ഇടക്കാല ഉത്തരവ്. അതേസമയം യുണീടാക്ക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തില്‍ സ്റ്റേ ഇല്ല. അദ്ദേഹവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ സിബിഐക്ക് അന്വേഷണം തുടരാം.എന്നാല്‍ ലൈഫ് മിഷനെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണമാണ് രണ്ട് മാസത്തേക്ക് തടഞ്ഞത്‌.

.

കേസിന്റെ എഫ്‌ഐആര്‍ കോടതി റദ്ദാക്കിയിട്ടില്ല. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നാണ് കോടതി സ്വീകരിച്ച നിലപാട്. കേസില്‍ എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. പ്രാഥമികമായി സര്‍ക്കാര്‍ ഉന്നയിച്ച വാദം കോടതി മുഖവിലയ്‌ക്കെടുത്തുവെന്നാണ് വ്യക്തമാകുന്നത്

രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലാണ് കരാറെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നുമായിരുന്നു സംസ്ഥാനത്തിന്റെ വാദം. കേസിലെ ഹര്‍ജികളില്‍ കോടതി വിശദമായ വാദം കേള്‍ക്കും. അതേസമയം ഇടക്കാല ഉത്തരവിനെതിരെ സിബിഐക്ക് ഡിവിഷന്‍ ബഞ്ചിനെയോ മേല്‍ക്കോടതിയെയോ സമീപിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in