'വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് റിയ ചക്രബര്‍ത്തിയെ തകര്‍ക്കാന്‍ ശ്രമിച്ചവരോട് പകരം ചോദിക്കും'; അഭിഭാഷകന്‍
'വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് റിയ ചക്രബര്‍ത്തിയെ തകര്‍ക്കാന്‍ ശ്രമിച്ചവരോട് പകരം ചോദിക്കും'; അഭിഭാഷകന്‍

നടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്ക് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിയയുടെ അഭിഭാഷകന്‍. പൊലീസ് അറസ്റ്റ് ചെയ്ത റിയ ചക്രബര്‍ത്തി ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അഭിഭാഷകനായ സതീഷ് മനേഷിന്‍ഡെയുടെ പ്രസ്താവന.

'അവളുടെ ജീവിതം നശിപ്പിച്ച, രണ്ട് മിനിറ്റ് മഹത്വത്തിനായി റിയ ചക്രബര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെയും, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് അവളെ കുറ്റക്കാരിയാക്കിയവര്‍ക്കെതിരെയും ഞങ്ങള്‍ നീങ്ങുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായതും വ്യാജവുമായ അവകാശവാദങ്ങള്‍ ഉന്നയിച്ച ആളുകളുടെ പട്ടിക ഞങ്ങള്‍ സിബിഐക്ക് കൈമാറും. അന്വേഷണം വഴിതിരിച്ച് വിടാന്‍ ശ്രമിച്ചതിന് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഞങ്ങള്‍ സിബിഐ-യോട് ആവശ്യപ്പെടും', പ്രസ്താവനയില്‍ റിയയുടെ അഭിഭാഷകന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന ലഹരിമരുന്ന് കേസിലായിരുന്നു റിയ ചക്രബര്‍ത്തിയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടിയെ ചോദ്യം ചെയ്തിരുന്നു. ഈ മാസം ഏഴിനാണ് റിയ ജയില്‍ മോചിതയായത്. ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം സിബിഐ ആണ് ഇപ്പോള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.

'വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് റിയ ചക്രബര്‍ത്തിയെ തകര്‍ക്കാന്‍ ശ്രമിച്ചവരോട് പകരം ചോദിക്കും'; അഭിഭാഷകന്‍
മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകള്‍; ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം, പ്രഖ്യാപനം ഇന്ന്

Related Stories

The Cue
www.thecue.in