കോണ്‍ഗ്രസ് വിടാനൊരുങ്ങി ഖുശ്ബു; തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് വിടാനൊരുങ്ങി ഖുശ്ബു; തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് ദേശീയവക്താവായ നടി ഖുശ്ബു ബിജപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വിടുന്ന ഖുശ്ബു തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ ബിജെപി പ്രാഥമിക അംഗത്വം സ്വീകരിക്കുമെന്ന് ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നാകും ഖുശ്ബു അംഗത്വം സ്വീകരിക്കുക. ഇതിനായി കഴിഞ്ഞ ദിവസം തന്നെ നടി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി നിലനിന്ന വിയോജിപ്പാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിവരം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിക്കാത്തതിനാല്‍ നടിക്ക് അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിവിടുന്നു എന്ന സൂചനയുമായി പങ്കുവെച്ച ട്വീറ്റും ചര്‍ച്ചയായി. പലരും എന്നില്‍ മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകളും ആശയങ്ങളും പുതിയ രൂപം എടുക്കുന്നു. മാറ്റം അനിവാര്യമാണെന്നുമായിരുന്നു നടി പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍.ഡി.എ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചുകൊണ്ടും നടി രംഗത്തെത്തിയിരുന്നു. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഡി.എം.കെ വിട്ട ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Related Stories

No stories found.