കറന്‍സിയിലും മൊബൈലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമോ?, മുരളി തുമ്മാരുകുടി പറയുന്നു

കറന്‍സിയിലും മൊബൈലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമോ?, മുരളി തുമ്മാരുകുടി പറയുന്നു

മൊബൈല്‍ ഫോണ്‍, കറന്‍സി, ഗ്ലാസ് തുടങ്ങിയവയില്‍ കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയായിരുന്നു ഈ വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഇരുട്ടില്‍ മാത്രമാകും വൈറസ് ഇത്രയും നാള്‍ അതിജീവിക്കാനാകുക. ഇക്കാര്യം വ്യക്താക്കി യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടിയും രംഗത്തെത്തിയിട്ടുണ്ട്. ഞെട്ടിക്കുന്ന തലക്കെട്ടുകളുമായി മാധ്യമങ്ങള്‍ വാര്‍ത്തനല്‍കുന്നതിനെ പരിഹസിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

'ഇരുപത് ഡിഗ്രി സെന്റിഗ്രേഡില്‍ ഇരുട്ടില്‍ ലാബില്‍ വച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇരുപത്തി എട്ട് ദിവസം വൈറസ് നില നില്‍ക്കുന്നത്. സാധാരണ ഫ്‌ലൂ വൈറസ് അതേ സാഹചര്യത്തില്‍ പതിനേഴ് ദിവസം ആക്റ്റീവ് ആയിരിക്കും എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്', പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞെട്ടിക്കുന്ന തലക്കെട്ടുകള്‍

'ഗ്ലാസ്, മൊബൈല്‍ സ്‌ക്രീന്‍, കറന്‍സി ഇവയില്‍ വൈറസ് 28 ദിവസം നിലനില്‍ക്കും': ജാഗ്രത, ഇന്നത്തെ ഒരു പത്രത്തിലെ വാര്‍ത്തയുടെ തലക്കെട്ടാണ്. ഇതേ വാര്‍ത്ത ബിബിസിയിലും ഉണ്ട്, പക്ഷെ ഞെട്ടിക്കാത്ത തലക്കെട്ടാണ്, 'Covid virus 'survives for 28 days' in lab conditions'

'However, the research from Australian agency CSIRO found the virus was 'extremely robust,' surviving for 28 days on smooth surfaces such as glass found on mobile phone screens and both plastic and paper banknotes, when kept at 20C (68F), which is about room temperature, and in the dark.'

അതായത് ഇരുപത് ഡിഗ്രി സെന്റിഗ്രേഡില്‍ ഇരുട്ടില്‍ ലാബില്‍ വച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് പറഞ്ഞ ഇരുപത്തി എട്ട് ദിവസം വൈറസ് നില നില്‍ക്കുന്നത്. സാധാരണ ഫ്‌ലൂ വൈറസ് അതേ സാഹചര്യത്തില്‍ പതിനേഴ് ദിവസം ആക്റ്റീവ് ആയിരിക്കും എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

കാര്യങ്ങള്‍ ചെറിയ പ്രിന്റില്‍ ഇവിടുത്തെ വാര്‍ത്തയിലും ഉണ്ട് 'വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അള്‍ട്രാവയലറ്റ് പ്രകാശം എത്താത്ത തരത്തില്‍ ഇരുട്ടിലാണ് പരീക്ഷണം നടത്തിയത്'

ഇത് തമ്പിക്ക് ആദ്യമേ പറഞ്ഞു കൂടായിരുന്നോ ?'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in