സൈനികരെ അധിക്ഷേപിച്ചു; വിജയ് പി നായരെ അറസ്റ്റ് ചെയ്തു

സൈനികരെ അധിക്ഷേപിച്ചു; വിജയ് പി നായരെ അറസ്റ്റ് ചെയ്തു

സൈനികരെ അധിക്ഷേപിച്ചുവെന്ന കേസില്‍ വിവാദ യൂട്യൂബര്‍ വിജയ്. പി. നായരെ അറസ്റ്റ് ചെയ്തു. സൈനികരെയും കുടുംബങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ജയിലിലെത്തിയാണ് സൈബര്‍ പൊലീസ് വിജയ്.പി.നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും കരി ഓയിലൊഴിക്കുകയും ചെയ്തിരുന്നു. ഇത് പിന്നാലെയാണ് സൈനികരെ അധിക്ഷേപിച്ചുവെന്ന പരാതിയും ഉയര്‍ന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് വിജയ്.പി.നായരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ്. പി.നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടിയിട്ടുണ്ട്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്. ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം.

Related Stories

The Cue
www.thecue.in