ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. രാത്രി വൈകിയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുടര്‍ച്ചയായി രണ്ട് ദിവസം 11 മണിക്കൂറാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വപ്‌ന സുരേഷിനെ കാക്കനാട്ടെ ജയിലില്‍ വച്ചും ചോദ്യം ചെയ്തു. കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തില്‍ മൊഴിയെടുക്കാനാണ് എം ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍.

വെള്ളിയാഴ്ച ശിവശങ്കര്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇന്നലെ സ്വപ്നയെ ചോദ്യം ചെയ്തത്. സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവര്‍ക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. ഇത് പ്രകാരം അറസ്റ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവിലിടാം. സ്വപ്‌നയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് കോഫെപോസ ചുമത്താന്‍ തീരുമാനിച്ചത്.

Related Stories

The Cue
www.thecue.in