കൊവിഡില്‍ കേരളം ഒന്നാമത്; മഹാരാഷ്ട്രയെ മറികടന്നു

കൊവിഡില്‍ കേരളം ഒന്നാമത്; മഹാരാഷ്ട്രയെ മറികടന്നു

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം മഹാരാഷ്ട്രയെയും കര്‍ണാടകയെയും പിന്നിലാക്കി. ശനിയാഴ്ച 11755 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11416 പേര്‍ക്കും കര്‍ണാടകയില്‍ 10517 പേര്‍ക്കുമാണ് ഇന്നലെ രോഗം പിടിപെട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും കേരളത്തിന് പുറകിലാണ്. 2866 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 5242 പേര്‍ക്കും ആന്ധ്രയില്‍ 5653 പേര്‍ക്കും കൊവിഡ് പിടിപെട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 978 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മാസ്‌ക് ധരിക്കാതെ 10 ശതമാനം ആളുകള്‍ പുറത്തിറങ്ങുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം പകരുന്നത് തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മാസ്‌ക് ധരിക്കല്‍.

Related Stories

No stories found.
logo
The Cue
www.thecue.in