മേഖലാ യോഗത്തില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രനും രാധാകൃഷ്ണനും; പ്രതികരിക്കാതെ വി മുരളീധരന്‍

മേഖലാ യോഗത്തില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രനും രാധാകൃഷ്ണനും; പ്രതികരിക്കാതെ വി മുരളീധരന്‍

തൃശൂരില്‍ നടന്ന ബിജെപി മേഖലാ യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രനും എ.എന്‍. രാധാകൃഷ്ണനും പങ്കെടുത്തില്ല. കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത് മുതല്‍ നേതൃത്വവുമായി അകന്ന് നില്‍ക്കുകയാണ് ഇരുവരും. കേന്ദ്രമന്ത്രി വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരുമാണ് മേഖലാ യോഗത്തില്‍ പങ്കെടുത്തത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഞായറാഴ്ച പഞ്ചായത്തുതല ശില്പശാലകള്‍ ആരംഭിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശോഭാ സുരേന്ദ്രനെ ദേശീയ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു അവരെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നത്. വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. കെ സുരേന്ദ്രനൊപ്പം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ സംഘടനാ സെക്രട്ടറി ബി എല്‍ സ്‌ന്തോഷിന്റെ പിന്തുണയോടെ വി മുരളീധര പക്ഷക്കാരനായ കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ശോഭ സുരേന്ദ്രന്‍ തയ്യാറായിട്ടില്ല.

Related Stories

The Cue
www.thecue.in