മറക്കരുത് സാര്‍, പോലീസും മനുഷ്യരാണ്, ഞങ്ങള്‍ക്കും കുടുംബമുണ്ട്; മനോരമ ചീഫ് എഡിറ്ററോട് പൊലീസ് ഉദ്യോഗസ്ഥന്‍

മറക്കരുത് സാര്‍, പോലീസും മനുഷ്യരാണ്, ഞങ്ങള്‍ക്കും കുടുംബമുണ്ട്; മനോരമ ചീഫ് എഡിറ്ററോട് പൊലീസ് ഉദ്യോഗസ്ഥന്‍

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ച വാര്‍ത്തയ്‌ക്കൊപ്പം യൂണിഫോമിട്ട മൃഗത്തിന്റെ കാര്‍ട്ടൂണ്‍ നല്‍കിയ മനോരമ പത്രത്തിനെതിരെ കുറിപ്പ്. മലപ്പുറം തിരൂരങ്ങാട് പൊലീസ് സ്റ്റേഷനിലെ 42 പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ കാര്‍ട്ടൂണിലാണ് പൊലീസിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. പട്ടാമ്പി എസ് എച്ച് ഒ സിദ്ദീഖാണ് മനോരമയ്‌ക്കെതിരെ കുറിപ്പിട്ടിരിക്കുന്നത്.

പൊലീസുകാരും മനുഷ്യരാണ്. അവര്‍ക്കും കുടുംബമുണ്ട്. താങ്കളുടെ കുടുംബത്തിലെ അംഗത്തിന് കൊവിഡ് ബാധിച്ചാലും മൃഗങ്ങളുടെ ഫോട്ടോ ഇട്ട് ആഘോഷിക്കണമെന്ന് ചീഫ് എഡിറ്ററെ അഭിസംബോധന ചെയ്തുള്ള കുറിപ്പില്‍ പറയുന്നു. ഏത് മൃഗം വേണമെന്ന് താങ്കള്‍ക്ക് തീരുമാനിക്കാമെന്നും കുറിപ്പിലുണ്ട്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.

പീഡനക്കേസ് പ്രതിയില്‍ നിന്നും സ്‌റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് കൊവിഡ് പകര്‍ന്നു. എട്ട് പേരൊഴികെ എല്ലാവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മറക്കരുത് സാര്‍. പോലീസും മനുഷ്യരാണ്. ഞങ്ങള്‍ക്കും കുടുംബമുണ്ട്. ബഹു. മനോരമ മലപ്പുറം ചീഫ് എഡിറ്റര്‍...

രാപകല്‍ ജനങ്ങളുടെ ഇടയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിനെ ഒരു മൃഗം യൂണിഫോം ഇട്ട് നില്‍ക്കുന്ന രീതിയില്‍ വര്‍ണിച്ച താങ്കളുടെ ചാതുര്യത്തിന് അഭിനന്ദനങ്ങള്‍.അങ്ങയുടെ മാതാവിനോ പിതാവിനോ കുടുംബാങ്ങങ്ങള്‍ക്കോ മക്കള്‍ക്കോ കോവിഡ് വന്നാലും ഇത് പോലെ മൃഗങ്ങളുടെ ഫോട്ടോ ഇട്ട് ആഘോഷിക്കണം. മൃഗം ഏതാണെന്ന് താങ്കള്‍ക്ക് തീരുമാനിക്കാം.

പരിഹസിക്കാം, അതിന്റേതായ സമയത്ത്.അപ്പോള്‍ ആരും പ്രതികരിക്കില്ല. ഒരല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കില്‍ നാളത്തെ പാത്രത്തില്‍ ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു സാര്‍. 1961 മുതല്‍ എന്റെ വീട്ടില്‍ മനോരമ പത്രമാണ് ഇടുന്നത്. അച്ഛന്‍ പറഞ്ഞ അറിവാണ്.

Related Stories

No stories found.
logo
The Cue
www.thecue.in