'വ്യക്തിപരമായി അസംബന്ധം പറഞ്ഞു'; എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടിയെന്ന് മുഹമ്മദ് റിയാസ്

'വ്യക്തിപരമായി അസംബന്ധം പറഞ്ഞു'; എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടിയെന്ന് മുഹമ്മദ് റിയാസ്

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ തന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസംബന്ധം പറഞ്ഞതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് റിയാസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ മരുമകന്‍ നിര്‍ദേശിച്ച ആളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറാക്കിയതെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണം. തിരക്കിട്ട് സര്‍വകലാശാല ആരംഭിച്ചത് രാഷ്ട്രീയ നേട്ടത്തിനാണെന്നും സ്വന്തക്കാരെയാണ് നിയമിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലം ലോകസഭാ അംഗം ശ്രീ എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എന്‍ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.

Related Stories

The Cue
www.thecue.in