ഐപിഎല്ലിലെ മോശം പ്രകടനം, ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

ഐപിഎല്ലിലെ മോശം പ്രകടനം, ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റനായ എംഎസ് ധോണിയുടെ മകള്‍ സിവയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗ ഭീഷണി. ബുധനാഴ്ച നടന്ന മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനോട് തോറ്റതിന് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെന്ന് അവകാശപ്പെടുന്നവര്‍ അഞ്ച് വയസുകാരിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.

മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ധോണിക്കെതിരെയും കേദാര്‍ ജാദവിനെതിരെയും ട്രോളുകളും അധിക്ഷേപ പോസ്റ്റുകളുമുണ്ടായിരുന്നു. ഇതിനിടെയാണ് ധോണിയുടെ മകള്‍ക്കെതിരെയും ഭീഷണികള്‍ പ്രത്യക്ഷപ്പെട്ടത്. കുട്ടികള്‍ക്കെതിരെ പോലും ഇത്തരം ഭീഷണികള്‍ മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തത്തയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മത്സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങള്‍ക്കെതിരെ ഭീഷണികളും അധിക്ഷേപങ്ങളും ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്കെതിരെ പോലും ബലാത്സംഗ ഭീഷണിയുള്‍പ്പടെ മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Related Stories

The Cue
www.thecue.in