'നടപ്പാക്കുന്നത് സ്ത്രീ-ദളിത് വിരുദ്ധ മനുനീതി'; യോഗി ആദിത്യനാഥിന് കേരളത്തില്‍ നിന്ന് ആയിരം സ്ത്രീകളുടെ അയോഗ്യതാപത്രം

'നടപ്പാക്കുന്നത് സ്ത്രീ-ദളിത് വിരുദ്ധ മനുനീതി'; യോഗി ആദിത്യനാഥിന് കേരളത്തില്‍ നിന്ന് ആയിരം സ്ത്രീകളുടെ അയോഗ്യതാപത്രം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തില്‍ നിന്ന് ആയിരത്തില്‍ അധികം സ്ത്രീകള്‍ ഒപ്പിട്ട അയോഗ്യതാപത്രം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും നീതി ഉറപ്പാക്കുന്നതില്‍ യോഗിയുടെ ഭരണം പരാജയമാണ്, ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അപമാനമായ യോഗി ആദിത്യനാഥിന്, മുഖ്യമന്തിയായി തുടരാന്‍ യോഗ്യതയില്ലെന്നും അയോഗ്യതാപത്രത്തില്‍ പറയുന്നു.

പ്രമുഖ സാഹിത്യകാരികള്‍, സ്ത്രീപക്ഷ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാ- സിനിമ - മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥിനികള്‍, തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗത്തുനിന്നുള്ളവര്‍ ഒപ്പു വെച്ചിട്ടുണ്ട്.

അയോഗ്യതാപത്രിത്തിന്റെ പൂര്‍ണരൂപം:

'നിങ്ങള്‍ ഭരിക്കുന്ന യു പിയില്‍ ഒരു ദളിത് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന അതിക്രൂരമായ ബലാത്സംഗ കൊലപാതകവും, അതിനെ തുടര്‍ന്ന് നിങ്ങളുടെ ഭരണകൂടം ആ പെണ്‍കുട്ടിയുടെ കുടുംബത്തോട് ചെയ്യുന്ന അനീതിയും അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവും അക്ഷന്തവ്യമായ അപരാധവുമാണ്.

നിങ്ങളുടെ സംസ്ഥാനത്തു നടന്ന ഈ ക്രൂരമായ ബലാത്സംഗ കൊലക്കെതിരെനടപടിയെടുക്കുന്നതില്‍ നിങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടു. നിങ്ങളുടെ പൊലീസ് ദിവസങ്ങളോളം സംഭവത്തില്‍ കേസെടുക്കാതിരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്തത്. ഒടുവില്‍ മരണപ്പെട്ട, സ്വന്തം മകളുടെ മൃതശരീരമെങ്കിലും ഒരു നോക്ക് കാണാനുള്ള കുടുംബാംഗങ്ങളുടെ അവകാശത്തെ നിഷേധിക്കുകയും നിയമവിരുദ്ധമായി നിഷ്‌കരുണം വീട്ടുകാരെ പൂട്ടിയിട്ടിട്ട് കത്തിച്ചു കളയുകയുമാണ് ചെയ്തത്.മാധ്യമങ്ങളെ പോലും പ്രവേശിപ്പിയ്ക്കാതെ അവിടെ നടക്കുന്നതെല്ലാം മറച്ചു വയ്ക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ നിങ്ങളുടെ ഭരണകൂടം വീണ്ടും അതിക്രമങ്ങള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുന്നു.

മുസ്ലിം സ്ത്രീകളെ അവരുടെ ശവക്കല്ലറകളില്‍ നിന്നുമെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പ്രസ്താവിച്ച നിങ്ങള്‍ ഭരിക്കുന്ന യുപിയില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ദളിതരും സ്ത്രീകളും അവിടെ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സവര്‍ണര്‍ രാജ്യാധിപത്യത്തിനുള്ളതങ്ങളുടെ ആയുധമായി ബലാത്സംഗത്തെ ദളിത് സ്ത്രീകള്‍ക്ക് മേല്‍ ഉപയോഗിക്കുന്നു.അവിടെ നടപ്പാക്കപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടനയല്ല, സ്ത്രീവിരുദ്ധ ദളിത് വിരുദ്ധ മനു നീതിയാണ്. നിങ്ങളുടെ ഭരണം ഒരു വലിയ പരാജയമാണ്. നിങ്ങള്‍ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അപമാനമാണ്. അതു കൊണ്ട് നിങ്ങള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ലഎന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നടപ്പാക്കുന്നത് സ്ത്രീ-ദളിത് വിരുദ്ധ മനുനീതി'; യോഗി ആദിത്യനാഥിന് കേരളത്തില്‍ നിന്ന് ആയിരം സ്ത്രീകളുടെ അയോഗ്യതാപത്രം
എ.പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ആക്രമണമെന്ന് പരാതി, 'രണ്ട് തവണ കാറിന് പിന്നില്‍ ലോറി വന്നിടിച്ചു'

Related Stories

No stories found.
logo
The Cue
www.thecue.in