ടി. പീറ്റര്‍ അന്തരിച്ചു; മത്സ്യത്തൊഴിലാളി മേഖലയിലെ കരുത്തനായ നേതാവ്

ടി. പീറ്റര്‍ അന്തരിച്ചു; മത്സ്യത്തൊഴിലാളി മേഖലയിലെ കരുത്തനായ നേതാവ്
Published on

മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ കരുത്തനായ നേതാവ് ടി. പീറ്റര്‍ (62) അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം വേളി സ്വദേശിയായ അദ്ദേഹം നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം അഖിലേന്ത്യാ സെക്രട്ടറിയും, കേരള സ്വതന്ത്ര മത്യത്തൊഴിലാളി ഫെഡറേഷന്റെ മുന്‍നിര നേതാവുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാലു പതിറ്റാണ്ടിലേറെയായി മത്സ്യത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ നേതൃത്വ സ്ഥാനത്ത് ടി. പീറ്ററുണ്ടായിരുന്നു. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി , കപ്പല്‍ പാത പ്രക്ഷോഭം, സുനാമി, ഓഖി ദുരന്തങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പൊതുവേദിയിലെത്തിച്ച നേതാവാണ്. മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യന്ന അലകള്‍ മാസികയുടെ എഡിറ്ററായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in