വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് ഇനി പരസ്യമില്ല, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പെടുത്തിയെന്ന് ബജാജ് എം.ഡി

വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് ഇനി പരസ്യമില്ല, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പെടുത്തിയെന്ന് ബജാജ് എം.ഡി

റിപബ്ലിക് ടിവി ഉള്‍പ്പടെയുള്ള ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മൂന്ന് ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബജാജ് എം.ഡി രാജീവ് ബജാജ്. സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പെടുത്തിയതായും സിഎന്‍ബിസി ടിവി18ന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് ബജാജ് പറഞ്ഞു.

സമൂഹത്തിന് ദോഷമെന്ന് കരുതുന്ന ഒന്നുമായും തന്റെ കമ്പനി ഇതുവരെ സഹകരിച്ചിട്ടില്ലെന്നും രാജീവ്. 'ശക്തമായ ഒരു ബ്രാന്‍ഡ് ആണ് ശക്തമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിന്റെ അടിത്തറ. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കുക എന്നത് കൂടി ബിസിനസിന്റെ ലക്ഷ്യമാണ്. സമൂഹത്തിന് ദോഷമെന്ന് തോന്നുന്ന ഒന്നുമായും ഞങ്ങളുടെ ബ്രാന്‍ഡ് ഇതുവരെ സഹകരിച്ചിട്ടില്ല.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സമൂഹത്തില്‍ വിഷലിപ്തവും വെറുപ്പുളവാക്കുന്നതുമായ ചാനലുകളും പത്രങ്ങളും ഞങ്ങളുടെ ടീമിന് കണ്ടെത്താന്‍ കഴിയും. ബിസിനസില്‍ എന്ത് പ്രത്യാഘാതമുണ്ടായാലും അത്തരം ഒരു മാധ്യമത്തെ ഞങ്ങള്‍ പിന്തുണയ്ക്കില്ല', രാജീവ് ബജാജ് പറഞ്ഞു. കരിമ്പട്ടികയില്‍ പെടുത്തിയ ചാനലുകളുടെ പേര് വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് ഇനി പരസ്യമില്ല, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പെടുത്തിയെന്ന് ബജാജ് എം.ഡി
റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചു; അര്‍ണാബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്

Related Stories

No stories found.
logo
The Cue
www.thecue.in