സ്മിതാ മേനോനെ നിയമിച്ചത് തന്റെ ശുപാര്‍ശയില്‍; വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍ 
കെ സുരേന്ദ്രന്‍ 

കേന്ദ്രമന്ത്രി വി മുരളീധരനെ ലക്ഷ്യമിട്ട് വ്യാജപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വി മുരളീധരനെതിരെ വ്യക്തിഹത്യ നടത്തുന്നു.സിപിഎമ്മിന്റെ ഉന്നത നേതാക്കളും സൈബര്‍ സംഘവുമാണ് ഇതിന് പിന്നില്‍. ഇതിലൂടെ സ്വര്‍ണക്കടത്തിലെ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല. മന്ത്രിതല സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോന്‍ എത്തിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് തന്റെ ശുപാര്‍ശയിലാണ്. വി മുരളീധരനല്ല ശുപാര്‍ശ ചെയ്തതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്മിതാ മേനോന്റെ കുടുംബം വര്‍ഷങ്ങളായി സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അവര്‍ പാര്‍ട്ടിക്ക് അന്യരല്ല. പ്രഫഷണലുകളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ചെയ്തത്. പ്രഫഷണലുകള്‍ ഇനിയും പാര്‍ട്ടിയിലെത്തുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in