സുശാന്ത് സിങിന്റെ മരണത്തില്‍ വ്യാജ വാര്‍ത്ത: ആജ് തകിന് ഒരു ലക്ഷം രൂപ പിഴ, എബിപി ന്യൂസിനും സീ ന്യൂസിനും ഉള്‍പ്പടെ നോട്ടീസ്

സുശാന്ത് സിങിന്റെ മരണത്തില്‍ വ്യാജ വാര്‍ത്ത: ആജ് തകിന് ഒരു ലക്ഷം രൂപ പിഴ, എബിപി ന്യൂസിനും സീ ന്യൂസിനും ഉള്‍പ്പടെ നോട്ടീസ്

സുശാന്ത് സിങിന്റെ മരണത്തില്‍ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ് അതോറിറ്റിയുടെ നോട്ടീസ്. വാര്‍ത്തകള്‍ തെറ്റായി നല്‍കിയതിന് ഖേദ പ്രകടനം നടത്തണമെന്ന് ആജ് തക്, സീ ന്യൂസ്, ഇന്ത്യ ടിവി, ന്യൂസ് 24 തുടങ്ങിയ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് കൂടാതെ ആജ് തക് ഒരു ലക്ഷം രൂപ പിഴയടക്കണം. ന്യൂസ് നേഷനും എബിപി ന്യൂസിനും മുന്നറിയിപ്പ് നല്‍കിയതായും ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാനലുകളുടെ വെബ്‌സൈറ്റ്, യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തെറ്റായ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പരിപാടികള്‍ നീക്കം ചെയ്യണമെന്നും ഒക്ടോബര്‍ ആറിന് നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. പരിപാടികള്‍ സംബന്ധിച്ച് ഒന്നിലധികം പരാതികള്‍ ലഭിച്ചതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 24ന് ന്യൂസ് ചാനല്‍ പ്രതിനിധികളും പരാതിക്കാരുമായി എന്‍ബിഎസ്എ നടത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ട ഖേദ പ്രകടനത്തിന്റെ വാചകം എന്‍ബിഎസ്എ നല്‍കും. ക്ഷമാപണം ടെലകാസ്റ്റ് ചെയ്തതിന്റെ തെളിവുകളും സമര്‍പ്പിക്കണം.

Related Stories

The Cue
www.thecue.in