'നിയമം കയ്യിലെടുക്കാമെന്ന തെറ്റായ സന്ദേശം' ; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍

'നിയമം കയ്യിലെടുക്കാമെന്ന തെറ്റായ സന്ദേശം' ; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍

അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ മുര്‍കൂര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍. പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കാമെന്ന തേറ്റായ സന്ദേശമാകുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഭീഷണി, കയ്യേറ്റം, അതിക്രമം, മോഷണം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പുപ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. ഈ നിലപാടില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

'നിയമം കയ്യിലെടുക്കാമെന്ന തെറ്റായ സന്ദേശം' ; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍
'ആർക്കും തെറി വിളിക്കാവുന്ന പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറരുത്', നിയമം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചതായി ഭാഗ്യലക്ഷ്മി

ഇവരുടെ പ്രവൃത്തിക്ക് തെളിവുകള്‍ പുറത്തുവന്നതിനാല്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയായിരുന്നു. മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയും ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ വാദിച്ചു. മൂന്ന് ഭാഗത്തിന്റെയും വാദങ്ങള്‍ കോടതി വിശദമായി കേട്ടു. ഇതുസംബന്ധിച്ച് മറ്റന്നാള്‍ കോടതി വിധിപറയും. സെപ്റ്റംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീകളെ അധിക്ഷേപിച്ച് നിരന്തരം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്ന വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ ലോഡ്ജില്‍ കയറി കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിക്കുകയുമായിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംഭവം പുറത്തുവിടുകയും ചെയ്തു. പിന്നാലെ ഇരു വിഭാഗത്തിന്റെയും പരാതികളില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. വിജയ് പി നായരെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

Related Stories

The Cue
www.thecue.in