'നിങ്ങളുടേത് ബനാന റിപ്പബ്ലിക് ചാനല്‍, ഈ നിലവാരത്തിലേക്ക് ജേണലിസത്തെ താഴ്ത്തരുത്';‌ അര്‍ണബിനോട് രാജ്ദീപ് സര്‍ദേശായി
'നിങ്ങളുടേത് ബനാന റിപ്പബ്ലിക് ചാനല്‍, ഈ നിലവാരത്തിലേക്ക് ജേണലിസത്തെ താഴ്ത്തരുത്';‌
അര്‍ണബിനോട് രാജ്ദീപ് സര്‍ദേശായി

റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്‍ഡ്യ ടുഡെ കള്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി. അര്‍ണബ് നടത്തുന്നത് ബനാന റിപ്പബ്ലിക് ചാനലാണെന്ന് പറഞ്ഞ അദ്ദേഹം, ഈ നിലവാരത്തിലേക്ക് ജേണലിസത്തെ താഴ്‌ത്തരുതെന്നും അഭ്യര്‍ത്ഥിച്ചു. അര്‍ണബ് തന്റെ ചാനലിലൂടെ ബോധപൂര്‍വം മാധ്യമ വിചാരണ നടപ്പാക്കുകയാണ്. ഇതല്ല ജേണലിസമെന്നും ടിആര്‍പിയേക്കാള്‍ പ്രധാനപ്പെട്ട ചിലതുണ്ടെന്നും അതിനെ ടെലിവിഷന്‍ റെസ്‌പെക്ട് പോയിന്റ് എന്ന് വിളിക്കുമെന്നും രാജ്ദീപ് സര്‍ദേശായി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്ദീപ് സര്‍ദേശായിയുടെ വാക്കുകള്‍

റിയ ചക്രബര്‍ത്തിയുമായുള്ള എന്റെ അഭിമുഖമടക്കം വെച്ച് താങ്കള്‍ എന്നെ ഉന്നമിട്ടു. പക്ഷേ ഇന്ന് ഞാനത് പറയാന്‍ പോവുകയാണ്. അര്‍ണബ് ഗോസ്വാമി, നിങ്ങള്‍ നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണ്. നിങ്ങളുടേതായ ലക്ഷ്യങ്ങള്‍ക്കായി ബോധപൂര്‍വം മാധ്യമ വിചാരണ നടപ്പാക്കുന്ന ചാനലാണ് ഓടിക്കുന്നത്. നിങ്ങള്‍ ഇപ്പോഴുള്ള നിലവാരത്തിലേക്ക്ജേണലിസത്തെ കൊണ്ടെത്തിക്കരുത്. ഇതാണ് എനിക്ക് നല്‍കാനുള്ള ഒരേയൊരു ഉപദേശം. ഇതല്ല ജേണലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്കെന്റെ പെരെടുത്തുപറഞ്ഞ് അപമാനിക്കണം. ഇന്ന് ഞാന്‍ നിങ്ങളുടെ പെരെടുത്തുപറയുകയാണ്. എന്തെന്നാല്‍ രണ്ടര മാസത്തോളം നിശബ്ദത പാലിച്ച്, റേറ്റിംഗ് പോയിന്റുകള്‍ വര്‍ധിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രം വെച്ച് നിങ്ങള്‍ പുറത്തുവിട്ട വൃത്തികേടുകള്‍ ശ്രദ്ധിക്കുകയായിരുന്നു. സുഹൃത്തെ, ടിആര്‍പിയേക്കാള്‍ പ്രധാനപ്പെട്ട ചിലതുണ്ട്, അതിനെ ടെലിവിഷന്‍ റെസ്‌പെക്ട് പോയിന്റ് എന്ന് പറയും.

ബനാന റിപ്പബ്ലിക്

പരിമിതമായ വിഭവങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുനീങ്ങുന്ന രാജ്യങ്ങളെയും പ്രസ്ഥാനങ്ങളെയുമൊക്കെ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രയോഗമാണ് ബനാന റിപ്പബ്ലിക്.

Related Stories

The Cue
www.thecue.in