'ലോകം അപകടകരമായ ഘട്ടത്തില്‍, ലോകത്തെ 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ ലഭിക്കുക 2022ഓടെ മാത്രം'; WHO ചീഫ് സൈന്റിസ്റ്റ്

'ലോകം അപകടകരമായ ഘട്ടത്തില്‍, ലോകത്തെ 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ ലഭിക്കുക 2022ഓടെ മാത്രം'; WHO ചീഫ് സൈന്റിസ്റ്റ്

ലോകത്തെ 60-70 ശതമാനം ആളുകള്‍ക്കെങ്കിലും കൊവിഡ് വാക്‌സിന്‍ ലഭിക്കുക 2022ഓടെ മാത്രമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സൈന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. ലോകത്താകമാനം 40 വാക്‌സിന്‍ പരീക്ഷണമെങ്കിലും നടക്കുന്നുണ്ട്. ഇതില്‍ 9 വാക്‌സിന്‍ കാന്‍ഡിഡേറ്റുകള്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ പരീക്ഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ഈ വര്‍ഷം അവസാനമോ 2021 ആദ്യത്തോടെയോ പുറത്ത് വിടാന്‍ കഴിയും. വാക്‌സിന് ഫലപ്രാപ്തിയും സുരക്ഷയും പ്രധാനമാണ്. പരീക്ഷണം വിജയിച്ചാല്‍ ഹൈ റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുക.

ലോകം അപകടകരമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ആളുകള്‍ മാസ്‌ക് ധരിക്കേണ്ടതും, സാമുഹിക അകലം പാലിക്കേണ്ടതും, കൈകള്‍ ഇടക്കിടെ വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. നിലവില്‍ വിവിധ കാരണങ്ങളാല്‍ മരണനിരക്ക് കുറവാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പടെ 2017ലെ ദേശീയ ആരോഗ്യനയം നടപ്പിലാക്കുന്നതിന് രാജ്യം ശ്രദ്ധ കൊടുക്കണമെന്ന്, ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് നടപടിയാണ് വേണ്ടതെന്ന ചോദ്യത്തിന് മറുപടിയായി ഡബ്ല്യുഎച്ച്ഒ പ്രതിനിധി പറഞ്ഞു.

Related Stories

The Cue
www.thecue.in