പൂര്‍ണ ആരോഗ്യവാനെന്ന് ട്രംപ്, നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

പൂര്‍ണ ആരോഗ്യവാനെന്ന് ട്രംപ്, നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു.

താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു ആശുപത്രി വിട്ട ശേഷം ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. 'കൊവിഡിനെ പേടിക്കേണ്ട കാര്യമില്ല, നിങ്ങളുടെ ജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ അതിനെ അനുവദിക്കരുത്. ട്രംപ് ഭരണത്തിന്റെ കീഴില്‍ നിങ്ങള്‍ക്ക് മികച്ച ചികിത്സയും മരുന്നുകളുമാണ് ലഭിക്കുന്നത്. 20 വര്‍ഷം ചെറുപ്പമായതായാണ് എനിക്ക് തോന്നുന്നത്', ട്വീറ്റില്‍ ട്രംപ് പറയുന്നു.

വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രയില്‍ നിന്ന് ഹെലികോപ്റ്ററിലായിരുന്നു ട്രംപ് വൈറ്റ് ഹൗസിലെത്തിയത്. വൈറ്റ് ഹൗസിലെത്തിയതിന് പിന്നാലെ മാസ്‌ക് മാറ്റിയാണ് ട്രംപ് അനുയായികളെ അഭിവാദ്യം ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആളുകളുമായി സമ്പര്‍ക്കം ഒഴിവാക്കേണ്ട ട്രംപ് പുറത്തിറങ്ങിയതുള്‍പ്പടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്രംപ് പൂര്‍ണമായും ആരോഗ്യവാനായിട്ടില്ലെന്ന വൈറ്റ് ഹൗസ് ഡോക്ടര്‍ സീന്‍ പി കോളിന്റെ പ്രസ്താവനയും വിവാദമായി. എന്നാല്‍ അസുഖത്തിന്റെ ആരംഭത്തില്‍ തന്നെ ട്രംപിന് ചില ചികിത്സകള്‍ ലഭിച്ചിരുന്നുവെന്നും, അദ്ദേഹം ആശുപത്രി വിട്ടെങ്കിലും, വൈറ്റ് ഹൗസില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ചികിത്സ അദ്ദേഹത്തിന് ലഭ്യമാകുമെന്നും ഡോക്ടടര്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in