തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു, മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു, മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. ചൊവ്വന്നൂര്‍ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപാണ് (36)കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരാണ് ആക്രമണത്തിന് ഇരകളായ മറ്റുള്ളവര്‍. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ആര്‍.എസ്.എസ്.ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. എട്ടുപേരുള്ള സംഘം പതിയിരുന്ന് വാളുംകത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവം മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുത്തേറ്റ സനൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെയാണ് സനൂപിന്റെ കൊലപാതകമെന്ന് എഎ റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ...

Posted by A A Rahim on Sunday, October 4, 2020

Related Stories

The Cue
www.thecue.in