'ആര്‍ജിവി മിസ്സിങ്' ; ഇന്നസെന്റ് വിക്ടിം എന്ന ടാഗ്‌ലൈനില്‍ പോസ്റ്റര്‍, പവന്‍ കല്യാണ്‍ ആരാധകര്‍ക്ക് ഒളിയമ്പുമായി സംവിധായകന്‍

'ആര്‍ജിവി മിസ്സിങ്' ; ഇന്നസെന്റ് വിക്ടിം എന്ന ടാഗ്‌ലൈനില്‍ പോസ്റ്റര്‍, പവന്‍ കല്യാണ്‍ ആരാധകര്‍ക്ക് ഒളിയമ്പുമായി സംവിധായകന്‍

ആര്‍ജിവി മിസ്സിങ് എന്ന പേരില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. പവന്‍ കല്യാണ്‍ ആരാധകര്‍ക്ക് ഒളിയമ്പുമായാണ് പ്രഖ്യാപനം. ഇന്നസെന്റ് വിക്ടിം, അഥവാ നിരപരാധിയായ ഇര എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പൊലീസ് സംശയിക്കുന്നത് പികെ ആരാധകരെയും മെഗാ കുടുംബത്തെയും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മകനെയുമാണെന്ന് ബ്രേക്കിംഗ് ന്യൂസ് പോകുന്നത് പോസ്റ്ററില്‍ ചിത്രീകരിച്ചിട്ടുണ്ട്. പി.കെ ഫാന്‍സ് എന്നത് പവന്‍ കല്യാണ്‍ ആരാധകരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.

'ആര്‍ജിവി മിസ്സിങ്' ; ഇന്നസെന്റ് വിക്ടിം എന്ന ടാഗ്‌ലൈനില്‍ പോസ്റ്റര്‍, പവന്‍ കല്യാണ്‍ ആരാധകര്‍ക്ക് ഒളിയമ്പുമായി സംവിധായകന്‍
അര്‍ണബിനെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ, 'പേര്, അര്‍ണബ്- ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്'

നേരത്തേ അവര്‍ രാംഗോപാല്‍ വര്‍മയെ സോഷ്യല്‍മീഡിയകളില്‍ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. ജൂലൈയില്‍ പവര്‍ സ്റ്റാര്‍ എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തപ്പോഴായിരുന്നു ഇത്. തെലുങ്കില്‍ പവന്‍ കല്യാണിനെ വിശേഷിപ്പിക്കുന്നത് പവര്‍ സ്റ്റാറെന്നാണ്. പവന്‍ കല്യാണിന്റെ രൂപഭാവങ്ങളോടെയാണ് ചിത്രത്തിലെ നായകനെ അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദമുയര്‍ന്നത്. എന്നാല്‍ ആ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെ പി.കെ ആരാധകര്‍ക്ക് ഒളിയമ്പുമായാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. അതേസമയം കൊവിഡ് കാലയളവില്‍ തന്നെ അദ്ദേഹം പത്തിലധികം സിനിമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ചിലവ ആര്‍ജിവി വേള്‍ഡ് എന്ന തന്റെ ഒ.ടി.ടിപ്ലാറ്റ്‌ഫോമിലൂടെ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്.

Related Stories

The Cue
www.thecue.in