രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സര്‍ക്കാര്‍, മന്ത്രി ബാലന്റേത് നിരുത്തരവാദ നിലപാടെന്നും കെ സുരേന്ദ്രന്‍

രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സര്‍ക്കാര്‍, മന്ത്രി ബാലന്റേത് നിരുത്തരവാദ നിലപാടെന്നും കെ സുരേന്ദ്രന്‍

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത്. സാംസ്‌കാരിക - പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിരുത്തരവാദ നിലപാടാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ഇതിന് പ്രേരിപ്പിച്ചത്. പട്ടികജാതിക്കാരനായതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അവഗണന നേരിടേണ്ടി വന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദികളായവര്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണം. വിഷയത്തില്‍ സംഗീത നാടക അക്കാദമിക്ക് മുന്‍പില്‍ പ്രതിഷേധം നടന്നിട്ടും കണ്ട ഭാവം നടിച്ചില്ല. സാംസ്‌കാരിക വകുപ്പും, പട്ടിക ജാതി കലാകാകരനെ അവഹേളിക്കുകയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സര്‍ക്കാര്‍, മന്ത്രി ബാലന്റേത് നിരുത്തരവാദ നിലപാടെന്നും കെ സുരേന്ദ്രന്‍
'ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല സംഗീതനാടകഅക്കാദമി വേദി'; ആര്‍എല്‍വി രാമകൃഷ്ണന്‍

സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്കഗുളികകള്‍ കഴിക്കുകയായിരുന്നു. അച്ഛന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച ചാലക്കുടിയിലെ കലാഗ്രഹത്തില്‍ വെച്ചായിരുന്നു ഇത്. തലകറങ്ങി വീണ ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ചാലക്കുടി താലൂക്ക്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ സുഹൃത്തുക്കളുടെ താല്‍പ്പര്യപ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. രാധാകൃഷ്ണത്തിന് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അക്കാദമി സെക്രട്ടറി തന്നോട് പറഞ്ഞെന്നായിരുന്നു രാമകൃഷ്ണന്റെ പരാതി. അന്തിവരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്‌ക്കേണ്ടല്ലോ, അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്നുമായിരുന്നു പരാമര്‍ശമെന്നും രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in