ഡോക്ടര്‍ അനൂപിന്റെ ആത്മഹത്യയില്‍ അന്വേഷണം; സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയതും അന്വേഷിക്കും

ഡോക്ടര്‍ അനൂപിന്റെ ആത്മഹത്യയില്‍ അന്വേഷണം; സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയതും അന്വേഷിക്കും

കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് കിളികൊല്ലൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയവരെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

ശസ്ത്രക്രിയയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അപവാദ പ്രചരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡോക്ടര്‍ അനൂപിന്റെ മൊബൈലും കോള്‍ ലിസ്റ്റും പരിശോധിക്കും. ആശുപത്രിയിലെത്തിയ നേതാക്കളെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഡോക്ടര്‍ അനൂപിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് നേരത്തെ രോഗമുണ്ടായിരുന്നുവെന്ന വാദം കുടുംബം തള്ളിയിരുന്നു.

Related Stories

The Cue
www.thecue.in