ലൈഫ് മിഷനില്‍ സിബിഐ കേസ് എടുത്ത നടപടി അസാധാരണം, രാഷ്ട്രീപ്രേരിതമെന്നും സിപിഎം

ലൈഫ് മിഷനില്‍ സിബിഐ കേസ് എടുത്ത നടപടി അസാധാരണം, രാഷ്ട്രീപ്രേരിതമെന്നും സിപിഎം

കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ ലൈഫ് മിഷനെ സംബന്ധിച്ച് സിബിഐ കേസെടുത്ത നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരസ്യപ്രസ്താവന നടപ്പാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെ ബിജെപി പ്രസിഡന്റ് സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് സിബിഐ കേസെടുത്തത്. കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ഏതറ്റംവരെ പോയിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും സിപിഎം ആരോപിക്കുന്നു.

ലൈഫ് മിഷനില്‍ സിബിഐ കേസ് എടുത്ത നടപടി അസാധാരണം, രാഷ്ട്രീപ്രേരിതമെന്നും സിപിഎം
ലൈഫ് മിഷനില്‍ സിബിഐ; റിപ്പോര്‍ട്ട് കോടതിയില്‍

ദേശീയ തലത്തില്‍ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ അതിന്റെ സ്തുതിപാഠകരാണ്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകള്‍ വര്‍ഷങ്ങളായിട്ടും സിബിഐ ഏറ്റെടുക്കാത്തത് ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാനപ്രകാരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരവും ഹൈക്കോടതി, സുപ്രീം കോടതി എന്നിവയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് സിബിഐ കേസെടുക്കാറ്. ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തില്‍ നടത്തിയ ഇടപെടല്‍ നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമീപകാല വിവാദങ്ങളില്‍ ഏതന്വേഷണവും ആകാമെന്നതാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാട്. പക്ഷേ അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in