ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ സ്വപ്‌നയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍

ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ സ്വപ്‌നയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

സ്വപ്‌നയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. സ്വപ്‌ന ഡിലീറ്റ് ചെയ്ത ഫോണ്‍വിവരങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തിയരുന്നു. സ്വപ്‌നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്വപ്‌ന സുരേഷിനെയും എന്‍ഐഎ ഓഫീസിലെത്തിച്ചിട്ടുണ്ട്.

Related Stories

The Cue
www.thecue.in