ഖുറാനും, ഈന്തപ്പഴവും എത്തിച്ച സംഭവം : യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ നീക്കമാരംഭിച്ച് കസ്റ്റംസ്

ഖുറാനും, ഈന്തപ്പഴവും എത്തിച്ച സംഭവം : യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ നീക്കമാരംഭിച്ച് കസ്റ്റംസ്

നയതന്ത്ര ചാനല്‍ മാര്‍ഗം യുഎഇയില്‍ നിന്ന് ഖുര്‍ ആന്‍, ഈന്തപ്പഴം എന്നിവ സംസ്ഥാനത്തെത്തിച്ച സംഭവത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യ ഘട്ടത്തില്‍ മൊഴിയെടുക്കാന്‍ വിളിപ്പിക്കുക. 2019 ല്‍ രാജിവെച്ച വനിതാ ജീവനക്കാരി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തുമെന്നാണ് അറിയുന്നത്.

ഖുറാനും, ഈന്തപ്പഴവും എത്തിച്ച സംഭവം : യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ നീക്കമാരംഭിച്ച് കസ്റ്റംസ്
രാജ്യസഭയിലെ പ്രതിഷേധം: കെകെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

അതേസമയം കോണ്‍സുല്‍ ജനറലിനെ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാടറിഞ്ഞശേഷമാകും തീരുമാനം. ഇക്കാര്യത്തില്‍ വ്യക്തത തേടി കേന്ദ്രത്തിന് അന്വേഷണസംഘം കത്ത് നല്‍കിയിട്ടുണ്ട്. അതേ സമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്സിനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യുമെന്ന്‌ സൂചനയുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌ന സുരേഷിന്റെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാക്കിയ ചില കാര്യങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് എന്‍ഐഎ വ്യക്തത തേടും. സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും. കൂടാതെ ആദായ നികുതിവകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യമായി ആദായ നികുതി വകുപ്പ് കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in