'ആദ്യം ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കൂ, എന്നിട്ടാകാം ചാനലുകള്‍' ; സുദര്‍ശന്‍ ടിവി കേസില്‍ സുപ്രീം കോടതിയോട് കേന്ദ്രം

'ആദ്യം ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കൂ, എന്നിട്ടാകാം ചാനലുകള്‍' ; സുദര്‍ശന്‍ ടിവി കേസില്‍ സുപ്രീം കോടതിയോട് കേന്ദ്രം

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയാണ് വന്‍ തോതില്‍ വിദ്വേഷപ്രചാരണം നടക്കുന്നതെന്നും ആദ്യം അവയെയാണ് നിയന്ത്രിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുദര്‍ശന്‍ ടി.വിയുടെ യു.പി.എസ്.സി ജിഹാദ് പരിപാടിക്കെതിരായ കേസില്‍ സമര്‍പ്പിച്ച രണ്ടാം സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്. ആദ്യ സത്യവാങ്മൂലത്തിലും കേന്ദ്രം ഇതേ വാദമാണ് ഉന്നയിച്ചത്. സുദര്‍ശന്‍ ടിവി മുസ്ലീങ്ങളെ നിന്ദിക്കാന്‍ നോക്കിയെന്ന് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

'ആദ്യം ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കൂ, എന്നിട്ടാകാം ചാനലുകള്‍' ; സുദര്‍ശന്‍ ടിവി കേസില്‍ സുപ്രീം കോടതിയോട് കേന്ദ്രം
'യുപിഎസ്‌സി ജിഹാദ്, സിവില്‍സര്‍വീസ് പരീക്ഷ വിജയിക്കുന്ന മുസ്ലീങ്ങള്‍ വര്‍ധിക്കുന്നു', വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ന്യൂസ് മേധാവി

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാണ് ആദ്യം നിയന്ത്രണം കൊണ്ടുവരേണ്ടത്. എന്നിട്ടാകാം ടെലിവിഷന്‍ ചാനലുകള്‍ എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ടെലിവിഷന്‍ ചാനലുകളിലെ സംപ്രേഷണം ഒരു നേരത്തേക്കുള്ളത് മാത്രമാണ്. എന്നാല്‍ ഡിജിറ്റല്‍ മീഡിയയിലൂടെ അതിവേഗമാണ് കാര്യങ്ങള്‍ ആളുകളിലേക്കെത്തുന്നത്‌. വ്യാപകമായ വ്യൂവര്‍ഷിപ്പും റീഡര്‍ഷിപ്പുമുണ്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് എന്നിവയിലൂടെ വൈറലാകാനുള്ള സാധ്യതയുമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി ആഗ്രഹിക്കുന്നെങ്കില്‍ അത് ആദ്യം ഡിജിറ്റല്‍ മീഡി‌യയ്ക്കാണ്‌ വേണ്ടത്. കാരണം ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് മതിയായ മാനദണ്ഡങ്ങളും നിയമപരമായ മാര്‍ഗനിര്‍ദേശങ്ങളും ചട്ടക്കൂടുകളും നിലവിലുണ്ട്. അതില്ലാത്തത് ഡിജിറ്റല്‍ മീഡിയയ്ക്കാണ്.വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പുറമെ അതിലൂടെ അക്രമത്തിനും തീവ്രവാദത്തിനും വരെ പ്രോത്സാഹനം നല്‍കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിഛായയ്ക്ക് കളങ്കം വരുത്താനും അത് പ്രാപ്തമാണെന്നും കേന്ദ്രം വാദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in