'ട്രംപ് പീഡിപ്പിച്ചു, സംഭവം വര്‍ഷങ്ങളോളം മാനസികമായി വേട്ടയാടി'; ലൈംഗികാരോപണവുമായി പ്രമുഖ മോഡല്‍

'ട്രംപ് പീഡിപ്പിച്ചു, സംഭവം വര്‍ഷങ്ങളോളം മാനസികമായി വേട്ടയാടി'; ലൈംഗികാരോപണവുമായി പ്രമുഖ മോഡല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രമുഖ മോഡല്‍ ആമി ഡോറിസ്. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചത്. 1997 സെപ്റ്റംബര്‍ 5 ന് യുഎസ് ഓപ്പണ്‍ ടെന്നിസ് മത്സരത്തിന്റെ ഇടവേളയിലായിരുന്നു സംഭവമെന്ന് ഡോറിസ് വിശദീകരിക്കുന്നു. ട്രംപിന്റെ വിഐപി ലോഞ്ചിലെ ശുചിമുറിക്ക് പുറത്തുവെച്ച് അദ്ദേഹം തന്നെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ മുറുക്കെയുള്ള പിടിയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ആമി ഡോറിസ് പറയുന്നു.

അന്ന് തനിക്ക് 24 വയസ്സായിരുന്നു. ട്രംപിന് 51 ആയിരിക്കണം. അന്ന് മര്‍ല മാപ്പിള്‍സായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. മത്സരത്തില്‍ പങ്കെടുത്തതിന്റെ ടിക്കറ്റും ട്രംപിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ആമി ഡോറിസ് പുറത്തുവിട്ടിട്ടുണ്ട്. ഇത്രയും നാള്‍ മനസ്സിനേറ്റ മുറിവുമായി കഴിയുകയായിരുന്നു. ഏറെക്കാലം ആ സംഭവം തന്നെ മാനസികമായി വേട്ടയാടി. കുടുംബത്തിന്റെ നന്‍മയെക്കരുതിയാണ് വെളിപ്പെടുത്താതിരുന്നത്. ഇപ്പോള്‍ എന്റ ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് 13 വയസ്സായി. അവര്‍ക്കുവേണ്ടി നല്ല മാതൃക മുന്നോട്ടുവെയ്‌ക്കേണ്ടതുണ്ട്. അനുമതിയില്ലാതെ ഒരാള്‍ക്കും സ്ത്രീയെ തൊടാന്‍ അനുവാദമില്ലെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ആമി ഡോറിസ് വിശദീകരിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന 26ാമത്തെ വനിതയാണ് ആമി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആമിയുടെ വെളിപ്പെടുത്തല്‍ ട്രംപിനെ പ്രതിശോധത്തിലാക്കുന്നതാണ്. അതേസമയം തന്റെ അഭിഭാഷകന്‍ മുഖേന ഡൊണാള്‍ഡ് ട്രംപ് ലൈംഗികാരോപണം നിഷേധിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in