കെ ടി ജലീല്‍
കെ ടി ജലീല്‍
Around us

വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കുമോ; ചോദ്യം ചെയ്യലിനിടെ പ്രതികരിച്ച് കെ ടി ജലീല്‍

THE CUE

THE CUE

എന്‍ഐഎ ചോദ്യം ചെയ്യുന്നതിനിടെ മാധ്യമങ്ങളോട് വാട്‌സ്ആപ്പിലൂടെ പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍. വിശുദ്ധഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കെ ടി ജലീല്‍ ചോദിച്ചു. ആരോപണങ്ങളുടെ ആയുസ്സ് അന്വേഷണം തീരുംവരെ മാത്രമാണ്. വേവലാതി വേണ്ടെന്നും മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.

ഞാന്‍ സത്യമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകുകയുള്ളു. കോണ്‍ഗ്രസ്-ബിജെപി- ലീഗ് നേതാക്കളെ പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുത്. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും കെ ടി ജലീല്‍ പ്രതികരിച്ചു.

ആര്‍ക്കും വേവലാതി വേണ്ടെന്നും കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്നും മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.

The Cue
www.thecue.in