'ജലീല്‍ ഒളിച്ചുമാറി നടക്കുന്നത് എന്തിനാണ്?', കേസില്‍ കേന്ദ്ര ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്നും കെപിഎ മജീദ്

'ജലീല്‍ ഒളിച്ചുമാറി നടക്കുന്നത് എന്തിനാണ്?', കേസില്‍ കേന്ദ്ര ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്നും കെപിഎ മജീദ്

മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവപൂര്‍വ്വമായ കാര്യമെന്ന് മുസ്ലീംലീഗ് നേതാവ് കെപിഎ മജീദ്. എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്നത് വളരെ ഗൗരവകരമായ വിഷയങ്ങള്‍ മാത്രമാണ്. തെറ്റുചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് ജനങ്ങളോട് പറയാന്‍ ജലീല്‍ ബാധ്യസ്ഥനാണ്. അദ്ദേഹം എന്തിനാണ് ഒളിച്ചുമാറിനടക്കുന്നതെന്നും കെപിഎ മജീദ് ചോദിച്ചു.

'ഞാന്‍ ഖുറാന്‍ കൊണ്ടുവന്നതുകൊണ്ടാണ്, സക്കാത്ത് കൊടുക്കുന്നത് കൊണ്ടാണ്, എന്നെ പ്രതിയാക്കുന്നത്, എനിക്കെതിരെ സമരം നടക്കുന്നത് എന്ന് പറഞ്ഞ് മതപണ്ഡിതന്മാരെ എല്ലാവരെയും പോയി കാണുകയാണ് ജലീല്‍ ഇപ്പോള്‍. അദ്ദേഹം ഖുറാന്‍ എല്‍പ്പിച്ച എടപ്പാളിലെ സ്ഥാപനമേധാവി പറയുന്നത് ഞങ്ങള്‍ ഖുറാന്‍ ചോദിച്ചിട്ടില്ല അദ്ദേഹം ഇവിടെ കൊണ്ടുവന്നതാണ് എന്നാണ്. എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്?' ഈ കേസിനെ എന്തിനാണ് മതവുമായി ബന്ധപ്പെടുത്തുന്നത് എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ കെ.പി.എ മജീദ് ചോദിച്ചു.

'ജലീല്‍ ഒളിച്ചുമാറി നടക്കുന്നത് എന്തിനാണ്?', കേസില്‍ കേന്ദ്ര ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്നും കെപിഎ മജീദ്
അതീവ ഗൗരവതരമെന്ന് രമേശ് ചെന്നിത്തല, തനിക്ക് നേരെ അന്വേഷണം വരുമെന്ന് മുഖ്യമന്ത്രിക്ക് ഭയം

ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം ഗൂഢാലോചന നടത്തുന്നുവെന്ന രാഷ്ട്രീയ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങിനെയൊരു വിഷയം ഇവിടെ ഇല്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. സി.പി.ഐ.എം പറയുന്നത് തങ്ങള്‍ ആവശ്യപ്പെടുന്നത് കേന്ദ്ര അന്വേഷണമാണ് എന്നാണല്ലോ എന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

'പാണക്കാട്ടെ ചീട്ടു കൊണ്ടല്ല, എകെജി സെന്ററിലെ ചീട്ടു കൊണ്ടാണ് താന്‍ മന്ത്രിയായതെന്നാണ് ജലീല്‍ നേരത്തെ പറഞ്ഞത്. ഈ വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. അന്വേഷണം നടക്കേണ്ടതാണ്. ഞങ്ങള്‍ക്ക് ജലീല്‍ ഒരു ശത്രുവല്ല', അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in